Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pooja Jomon

ട്വ​ന്‍റി 20 യി​ൽ പൊ‌​ട്ടി​ത്തെ​റി; പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ടു

കൊ​ച്ചി: ട്വ​ന്‍റി 20യു​ടെ എ​ൻ​ഡി​എ പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പൂ​ജ ജോ​മോ​ൻ പാ​ർ​ട്ടി​വി​ട്ടു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​ന​വും പാ​ർ​ട്ടി ഭാ​ര​വാ​ഹി​ത്വ​വും ഒ​ഴി​ഞ്ഞ​താ​യി പൂ​ജ ജോ​മോ​ൻ പ​റ​ഞ്ഞു.

ഇ​തോ‌​ടെ ട്വ​ന്‍റി 20ക്ക് ​പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു. യു​ഡി​എ​ഫ് ഏ​ഴ്, ട്വ​ന്‍റി 20 ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ക​ക്ഷി​നി​ല. തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ട്വ​ന്‍റി 20 പി​ടി​ക്കു​ക​യാ​യി​രു​ന്നു. സ്ഥാ​നം രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ സാ​ബു ജേ​ക്ക​ബി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വും അ​വ​ർ​ന​ട​ത്തി.

മു​മ്പ് പാ​ർ​ട്ടി​യി​ൽ നി​ന്ന് രാ​ജി​വെ​ച്ച ഒ​രാ​ൾ സ്‌​കൂ​ൾ ബ​സ് ഇ​ടി​ച്ച് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പൂ​ജ ജോ​മോ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up